News & Events

FEDAR Foundation is ahead of the current times bridging the academic, skill, career and financial gaps of the young generation.

Home > News & Events >ജർമ്മനിയിൽ പുതിയ കോഴ്സുകളും തൊഴിലവസരങ്ങളും

Apr

24

2024

ജർമ്മനിയിൽ പുതിയ കോഴ്സുകളും തൊഴിലവസരങ്ങളും

പ്രിയപ്പെട്ടവരെ,

ഫെ‍ഡാര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ജര്‍മ്മന്‍ പ്രോഗ്രാമില്‍ ഇതുവരെ നഴ്സിംഗ് പഠിക്കുന്നതിനുള്ള അവസരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ പുതിയ കോഴ്സുകളും തൊഴിലവസരങ്ങളും ഫെഡാര്‍ വഴി ജര്‍മ്മനിയില്‍ ലഭ്യമാണ്.

പുതിയ കോഴ്സുകള്‍

ഐടി, ഹോസ്പിറ്റാലിറ്റി, ഗസ്ട്രോണമി, കിന്റര്‍ഗാര്‍ട്ടണ്‍ ടീച്ചേഴ്സ് ആകുന്നതിനുള്ള കോഴ്സ് എന്നിവ സ്റ്റൈപ്പന്റോട് കൂടി പഠിക്കാന്‍ കഴിയും. പ്ലസ്ടു, ഡിഗ്രി ഏത് സ്ട്രീമില്‍ പഠിച്ച വിദ്യാര്‍ത്ഥിക്കും ഇതിന് സാധിക്കുന്നതാണ്.

തൊഴിലവസരങ്ങള്‍

ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ലോജിസ്റ്റിക്സ്, കിന്റര്‍ഗാര്‍ട്ടന്‍, റസ്റ്ററന്റുകള്‍, ഫുഡ് ചെയിന്‍ കമ്പനികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്ലസ് ടു, ഡിഗ്രി, വിവിധ ഡിപ്ലോമകള്‍, ബി.എഡ്, ടിടിസി മുതലായ കോഴ്സുകള്‍ കഴിഞ്ഞ വ്യക്തികള്‍ക്ക് ഭാഷാപരിശീലനത്തിന് ശേഷം നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള അവസരം ഫെഡാര്‍ ഒരുക്കുന്നു.

ഈ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഒരു സെമിനാര്‍ ഫെ‍ഡാറിന്റെ കാട്ടിക്കുളം ക്യാംപസില്‍ വച്ച് ഏപ്രില്‍ മാസം 29-ാം തിയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു. താത്പര്യമുള്ളവര്‍ താഴെക്കാണുന്ന ഗൂഗിള്‍ ഫോം ഫില്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും അവസരമുണ്ടായിരിക്കുക. രജിസ്ട്രേഷൻ ഫീസ് 100/- രൂപ സെമിനാറിന് വരുമ്പോള്‍ അടക്കേണ്ടതാണ്.

പൂരിപ്പിക്കേണ്ട ഫോം: https://forms.gle/bEnGSL92TDpQxQ6a7 

FEDAR Foundation
Companion to your Future!

People also read

Similar News & Events