FEDAR Updates

September 27 , 2023

ഇന്നത്തെ വിദ്യാഭ്യാസ തൊഴിൽ വാർത്തകൾ

ഡിഎൻബി പോസ്റ്റ് എംബിബിഎസ് അപേക്ഷ 28 വരെ മാത്രം

നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്രം ഇളവുവരുത്തിയതിനാൽ പുതിയ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർ സംസ്ഥാന ഡിഎൻബി പോസ്റ്റ് കോഴ്സുകളിലേക്ക് 28ന് 3 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in 

വിദേശപഠനത്തിന് ഒബിസി സ്കോളർഷിപ്: അപേക്ഷ 30 വരെ നൽകാം

ഒബിസി വിദ്യാർഥികൾക്കു വിദേശ പഠനത്തിന് പിന്നാക്കവിഭാഗ വികസനവകുപ്പിന്റെ ഓവർസീസ് പദ്ധതിപ്രകാരം സ്കോളർഷിപ്പിന് അപേക്ഷ നൽകേണ്ട സമയം 30 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://egrantz.kerala.gov.in 

ബി ആർക് സ്പോട്ട് അഡ്മിഷൻ 28-ന് നടക്കും

തൃശ്ശൂർ ഗവ.എൻജിനിയറിങ് കോളേജിൽ ബി ആർക് കോഴ്സിൽ നിലവിലുള്ള ഒഴിവ് നികത്തുന്നതിനായി സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സെപ്റ്റംബർ 28-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രാവിലെ 10 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക് www.gectcr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എംഫാം: അപേക്ഷ സെപ്റ്റംബർ 28 വരെ നീട്ടിയിരിക്കുന്നു

സർക്കാർ ഫാർമസി കോളജുകളിലേക്കും സ്വാശ്രയ ഫാർമസി കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും എംഫാം പ്രവേശനത്തിന് സെപ്റ്റംബർ 28നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in 

കൊച്ചിൻ ഷിപ്യാഡ് 308 ഒഴിവുകൾ

കൊച്ചിൻ ഷിപ്യാഡിൽ ഐടിഐ/ ടെക്‌നിഷ്യൻ അപ്രന്റിസിന്റെ 308 ഒഴിവ്. ഒരു വർഷ പരിശീലനം, ഒക്ടോബർ 4 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.cochinshipyard.in 

 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up