September 26 , 2023
സെറ്റ് അപേക്ഷ ഒക്ടോബർ 25 വരെ നൽകാം
കേരളത്തിലെ ഹയർസെക്കൻഡറി അധ്യാപകർ, വിഎച്ച്.എസ്ഇ നോൺ-വൊക്കേഷനൽ അധ്യാപകർ എന്നിവരുടെ നിയമനത്തിനുള്ള യോഗ്യത നിർണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഒക്ടോബർ 25ന് വൈകിട്ട് 5 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 14 ജില്ലാകേന്ദ്രങ്ങളിലും ജനുവരിയിൽ ടെസ്റ്റ് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: https://lbsedp.lbscentre.in/setjan24.
എ.പി.ജെ. അബ്ദുൽകലാം സ്കോളർഷിപ്പ്: ന്യൂനപക്ഷവിഭാഗക്കാർക്ക് അപേക്ഷിക്കാം
സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നുവർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ. അബ്ദുൽകലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in
സംസ്കൃത സർവകലാശാലയിൽ ഫുൾടൈം പിഎച്ച്.ഡി: ഇപ്പോൾ അപേക്ഷിക്കാം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 2023 അധ്യയന വർഷത്തെ ഫുൾടൈം പിഎച്ച്. ഡി. പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യക്യാമ്പസ്സിലായിരിക്കും നടത്തുക. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.ssus.ac.in
KSFE -യിൽ 3000 ബിസിനസ് പ്രമോട്ടർ ഒഴിവുകൾ
പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ (കെ.എസ്.എഫ്.ഇ.) ബിസിനസ് പ്രമോട്ടർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രാദേശികാടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളമായിരിക്കും നിയമനം. അപേക്ഷിക്കേണ്ട വിലാസം: കെ.എസ്.എഫ്.ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത മ്യൂസിയം റോഡ്, പി.ബി.നമ്പർ- 510, തൃശൂർ-680020,
കേരളത്തിൽ 1000 അപ്രന്റിസ് ഒഴിവുകൾ
സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖലാ/ സ്വകാര്യ സ്ഥാപനങ്ങളിൽ അപ്രന്റിസ് ട്രെയിനിങ്ങിന് അവസരം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സർക്കാരിന് കീഴിലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗും ചേർന്നാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ബി ടെക്, ഡിപ്ലോമക്കാർക്ക് അവസരം. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ്: www.sdcentre.org
Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.
Sign Up