FEDAR Updates

September 25 , 2023

ഇന്നത്തെ വിദ്യാഭ്യാസ, തൊഴിൽ വാർത്തകൾ

 കേരള തൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ ആനുകൂല്യം: അപേക്ഷ ഡിസംബർ 20 വരെ

കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഇക്കൊല്ലത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. www.labourwelfarefund.in വഴി ഡിസംബർ 20ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. ഓഫ്ലൈൻ അപേക്ഷകൾ സ്വീകരിക്കില്ല.

നവോദയയിൽ 9,11ക്ലാസ്സുകളിൽ അഡ്മിഷൻ നേടാൻ അവസരം

നവോദയ വിദ്യാലയങ്ങളിൽ 2024-25 വർഷത്തിൽ 9,11 ക്ലാസുകളിൽ ഒഴിവുവരുന്ന സീറ്റുകളിൽ ലാറ്ററൽ എൻട്രിക്ക് ഒക്ടോബർ 31ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. സിലക്ഷൻ ടെസ്റ്റുണ്ട്. പ്രവേശനം ലഭിക്കുന്നവർക്കു താമസവും ഭക്ഷണവും അടക്കം സൗജന്യമാണെങ്കിലും ചില വിഭാഗക്കാർ ചെറിയ തുക നൽകേണ്ടിവരും. ഓരോ സംവരണവിഭാഗത്തിലും വരുന്ന ഒഴിവുകളിലേക്ക് അതതു വിഭാഗക്കാരെയാണു പ്രവേശിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.navodaya.gov.in സന്ദർശിക്കുക.

വുഡ് & പാനൽ പ്രോഡക്ട്സ് ടെക്നോളജിയിൽ പിജി ഡിപ്ലോമ നേടാൻ അവസരം

കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരുവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് & ടെക്നോളജിയിലെ ഒരു വർഷ പിജി ഡിപ്ലോമയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവരങ്ങൾക്ക് https://iwst.icfre.gov.in

IISER:ജൂനിയർ പ്രോജക്ട് ഫെലോ ഒഴിവ്

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) പ്രോജക്ടിന്റെ ഭാഗമായി ജൂനിയർ റിസർച്ച് ഫെലോയെ നിയമിക്കുന്നു. കരാർ നിയമനമാണ്. ശമ്പളം: 31,000 രൂപ. യോഗ്യത: 55 ശതമാനം മാർക്കോടെ എം.എ സി. ഫിസിക്സ്, സി.എസ്.ഐ .ആർ.യു.ജി.സി. / നെറ്റ് ഗേറ്റ് യോഗ്യത. പ്രായം: 28 വയസ്സ് കവി യരുത്. അപേക്ഷ ഇ-മെയിലായി അയക്കണം. ഐ.ഡി. skumar@-iisertvm.ac.in. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: https://www.iisertvm.ac.in/

സീനിയർ പൈത്തൺ എൻജിനീയർ ഒഴിവ്

കാസ്ക്കേഡ് റവന്യൂ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിൽ സീനിയർ പൈത്തൺ ഡെവലപ്പറുടെ ഒഴിവുണ്ട്. ബി.ഇ./ബി.ടെക്./എം.ഇ.എം.ടെക്./എം.എസ്.എം.എസ്സി. ബി.സി.എ./ബി.എസ്സി./കംപ്യൂട്ടർ സയൻസ് ഡിപ്ലോമ. ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. വർക്ക് ഫ്രം ഹോം ആയിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 30. വെബ്: www.cascaderevenue.com

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up