FEDAR Updates

September 23 , 2023

ഇന്നത്തെ വിദ്യാഭ്യാസ തൊഴിൽ വാർത്തകൾ

പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് പ്രോഗ്രാം: അപേക്ഷ 30 വരെ നൽകാം

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ഹൈദരാബാദ് രാജേന്ദ്ര നഗറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് നടത്തുന്ന ഒരു വർഷ പിജി ഡിപ്ലോമ, 6 മാസ ഡിപ്ലോമ എന്നിവയിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://niphm.gov.in 

പിജി മെഡിക്കൽ: അപേക്ഷ 28 നീട്ടിയിരിക്കുന്നു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ മാനദണ്ഡ പ്രകാരം യോഗ്യരായവർക്ക് സംസ്ഥാന പി ജി മെഡിക്കൽ കോഴ്സുകളിലേക്ക് 28ന് വൈകിട്ട് 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: www.cee.kerala.gov.in 

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ/പാരാമെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി 2024 ജനുവരി അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമാകോഴ്സിന് പുറമേ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ഇന്റഗ്രേറ്റഡ് എം.ഡി., പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷ തിരുവനന്തപുരം ശ്രീചിത്രയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.sctimst.ac.in 

സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഒഴിവുകൾ

കൊച്ചി കാക്കനാടുള്ള സ്പെഷ്യൽ ഇക്കണോമിക് സോണിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. കേരളം കർണാടക റീജണിലായി ആകെ 17 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.csez.gov.in 

ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ 206 അപ്രന്റിസ്‌ ഒഴിവുകൾ

ആണവോർജ വകുപ്പിനു കീഴിൽ ഹൈദരാബാദ് ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സിൽ 206 അപ്രന്റിക്‌സ് ഒഴിവുകൾ 1 വർഷ പരിശീലനം. സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും വെബ്സൈറ്റ്: www.nfc.gov.in 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up