FEDAR Updates

March 16 , 2023

ഇന്നത്തെ വിദ്യാഭ്യാസ, തൊഴിൽ വാർത്തകൾ

 പ്ലസ്ടു കഴിഞ്ഞ് നേരിട്ട് ഐഐഎം പ്രവേശനം നേടാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് - ഇൻഡോർ പ്ലസ്ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2023 ജൂലൈയിൽ പ്ലസ്ടു പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ipmadmissions@iimidr.ac.in; www.iimidr.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എൻഐടിയിൽ പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കെമിക്കൽ എൻജിനീയറിങ്, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, ഫിസിക്സ്, ബയോടെക്നോളജി, മെറ്റീരിയൽ സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പുകളിലാണ് പ്രവേശനം. ഓൺലൈൻ അപേക്ഷ ഏപ്രിൽ 17 വരെ. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.nitc.ac.in

കാലിക്കറ്റ് സർവകലാശാലയിൽ എം.ബി.എ അപേക്ഷ ക്ഷണിച്ചിരിക്കുന്നു

കാലിക്കറ്റ് സർവകലാശാല എം.ബി.എ. (മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ), എം.ബി.എ. (ഹെൽത്ത് കെയർ മാനേജ്മെന്റ്), എം.ബി.എ. (ഇന്റർനാഷ്ണൽ ഫിനാൻസ്) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ്, സർവകലാശാല സ്വാശ്രയ സെന്ററുകൾ (ഫുൾടൈം/പാർട്ട് ടൈം), സ്വാശ്രയ കോളേജുകൾ എന്നിവിടങ്ങളിലാണ് പ്രവേശനം. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നോ,സ്ഥാപനങ്ങളിൽനിന്നോ 50 ശതമാനം മാർക്കോടെ ബിരുദം (10+2+3/10+2+4) നേടിയവർക്ക് അപേക്ഷിക്കാം. കാലിക്കറ്റ് സർവകലാശാലയുടെ എസ്.ഡി.ഇ./ ഓപ്പൺ ഡിഗ്രി പ്രോഗ്രാം ഓഫ് എസ്.ഡി.ഇ., യു.ജി.സി. അംഗീകൃത ഡിസ്റ്റൻസ് എജ്യുക്കേഷൻ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷ admission.uoc.ac.in MBA -> Apply Now വഴിഏപ്രിൽ 10 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.admission.uoc.ac.in

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഓട്ടോമോട്ടീവ് മെക്കാട്രോണിക്സ് (എ.ഡി.എ.എം.) കോഴ്സിലേക്ക് അപേക്ഷിക്കാം. ഒരുവർഷത്തെ കോഴ്സ് എന്ജനിയറിങ്ങ് കോളേജും മെഴ്സ്സിഡസ് ബെൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സഹകരിച്ചാണ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.GECBH.ac.in

ശുചിത്വ മിഷനിൽ 100 യങ് പ്രൊഫഷണൽ നിയമനം

സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പിന് കീഴിലുള്ള ശുചിത്വ മിഷനിലേക്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേന 100 യങ് പ്രൊഫഷണലുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നുവർഷത്തേക്കായിരിക്കും നിയമനം. ശമ്പളം: 20,000 രൂപ. യോഗ്യത: ബി.ടെക്./എം.ബി.എ./ എം.എസ്.ഡബ്ല്യു./എം.എസ്സി.എൻവയൺമെന്റ് സയൻസ്/ തത്തുല്യം. 2020 ജനുവരിക്കുശേഷം യോഗ്യത നേടിയവർക്കാണ് അവസരം. എം.ടെക്. ബിരുദധാരികളും 2020 ജനുവരിക്കുശേഷം യോഗ്യത നേടിയവരായിരിക്കണം. പ്രായം 32 വയസ്സ് കവിയരുത്. സി.എം.ഡി. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. പാസ്പോർട്ട് സൈസ് ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അവസാന തീയതി: മാർച്ച് 25 (5 pm). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക www.kcmd.in

 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up