FEDAR Updates

June 13 , 2024

കേരളത്തിൽ ഐ.ടി.ഐ. പ്രവേശനം: അപേക്ഷ ജൂൺ 29 വരെ നൽകാം

കേരളസർക്കാർ വ്യാവസായിക പരിശീലനവകുപ്പ്, ട്രെയിനിങ് ഡയറക്ടറേറ്റ്, സർക്കാർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ഐ.ടി.ഐ.കൾ) 2024-25ലെ തൊഴിലധിഷ്ഠിത കോഴ്‌സുകളിലെ / ട്രേഡുകളിലെ പ്രവേശനത്തിത് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (എൻ.സി.വി.ടി.) അഫിലിയേഷനുള്ള ട്രേഡുകൾ, സ്റ്റേറ്റ് കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (എസ്. സി.വി.ടി.) പദ്ധതിപ്രകാരമുള്ള ട്രേഡുകൾ എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ തൊഴിൽവിദഗ്‌ധരെ സൃഷ്ടിക്കാനും വിദഗ്‌ധ തൊഴിലാളികളുടെ പ്രവർത്തനം മുഖേന വ്യാവസായികോത്പാദനവും ഗുണമേന്മയും മെച്ചപ്പെടുത്താനും കോഴ്സ്‌ ലക്ഷ്യമിടുന്നു. അപേക്ഷ itiadmissions.kerala.gov.in വഴി ജൂൺ 29-ന് വൈകീട്ട് അഞ്ചുവരെ നൽകാം. 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up